സിപിഐക്കെതിരെ കേരള കോൺ.(എം) ജില്ലാ നേതൃയോഗത്തിൽ വിമർശനം: സി പി എം വോട്ടുകൾ ചോർന്നെന്നും വിലയിരുത്തൽ
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐയുടെ പ്രവർത്തനം താഴെത്തട്ടിൽ വരെ എത്തിയി ല്ലെന്നു കേരള കോൺഗ്രസ് (എം) ജില്ലാ നേത്യയോഗത്തിൽ വിമർശ നം. ഇടതുമുന്നണി ഒറ്റക്കെട്ടായാണു തിരഞ്ഞെടുപ്പിനെ നേരിട്ടതെ ങ്കിലും സിപിഐയുടെ പ്രവർത്തനം മുകൾത്തട്ടിൽ മാത്രമേയുണ്ടായിരുന്നുള്ളൂ.
സിപിഎം വോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടായെന്നും നവകേരള സദസ്സിന്റെ വേദിയിൽ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി ശാസിച്ചതു തിരിച്ചടിയായെന്നും ഇക്കാര്യം സിപിഎമ്മിനു തന്നെ ബോധ്യപ്പെട്ടുവെന്നും അഭിപ്രായമുയർന്നു.
തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ സന്ദേശം ഉൾക്കൊണ്ട് തിരുത്തേണ്ടതെല്ലാം തിരുത്തി ജനവിശ്വാസമാർജിച്ച് ഇടതു മുന്നണി വീണ്ടും വിജയവഴി യിൽ എത്തുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി അഭിപ്രാ യപ്പെട്ടു. :
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവ. ചീഫ് വിപ് എൻ. ജയരാജ്. എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, , പാർട്ടി നേതാക്കളായ സ്‌റ്റീ ഫൻ ജോർജ്, സണ്ണി തെക്കേടം, വി ജി എം.തോമസ്, ഔസേപ്പച്ചൻ വാ ളിപ്ലാക്കൽ, ഫിലിപ്പ് കുഴി കുളം ജോസ് ടോം, ബേബി ഉഴുത്തുവാൽ ജോർജുകുട്ടി ആഗസ്തി സഖറി
യാസ് കുതിരവേലി, ജോസഫ് പുത്തൻകാല,ജോസഫ് ചാമക്കാല, പെണ്ണുമ്മ ജോസഫ് പന്തലാനി ,ബ്രൈറ്റ് വട്ടനിരപ്പേൽ ,ലാലിച്ചൻ കുന്നിപ്പറമ്പിൽ, ജോജി കുറത്തിയാടൻ, എ. എം മാത്യു ആനിത്തോ ട്ടം, സാജൻ
കുന്നത്ത്, ബെപ്പിച്ചൻ തുരുത്തി,ജോസ് ഇടവഴിക്കൽ, ടോ ബിൻ കെ. അലക്സ്, തോമസ് എന്നിവർ പ്രസംഗിച്ചു.
ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായ ത്തുകളിൽ ഭരണ നേട്ടങ്ങൾ ജന ങ്ങളിലെത്തിക്കാനും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭരണ പോരായ്മകൾക്കെതിരെ സമരം ചെയ്യാനും യോഗം തീരുമാനിച്ചു.