play-sharp-fill
ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്ന് പൊലീസ് നിഗമനം

ദമ്പതിമാർ വീടിനുള്ളിൽ മരിച്ചനിലയിൽ; ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയെന്ന് പൊലീസ് നിഗമനം

സ്വന്തം ലേഖകൻ

എറണാകുളം: പറവൂര്‍ വഴിക്കുളങ്ങരയില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. വെളികൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരന്‍(70) ഭാര്യ വനജ (66) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വനജയെ കഴുത്തറുത്തനിലയിലും വിദ്യാധരനെ തൂങ്ങി മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം.

എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരന്‍. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തില്‍നിന്ന് ജീവനക്കാരിയായി വിരമിച്ചയാളാണ് വനജ. രണ്ടരവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്. കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് മാനസികമായ ചില പ്രശ്‌നങ്ങള്‍ വനജക്കുണ്ടായിരുന്നു. ഇതുമൂലം ചില പ്രശ്‌നങ്ങള്‍ ഇവര്‍ക്കിടയിലുണ്ടാകുകയും വഴക്കുണ്ടാവുകയും പതിവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന ഇവരുടെ മകള്‍ ദിവ്യ രാവിലെ അമ്മയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ദമ്പതിമാരുടെ മറ്റൊരു മകള്‍ ദീപ ചങ്ങനാശ്ശേരിയിലാണ് താമസം. പറവൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.