Spread the love

ടിപ്പര്‍ ലോറിയുടെ ഉയര്‍ത്തിവെച്ചിരുന്ന ഡംപ് ബോക്‌സ് അബദ്ധത്തില്‍ താഴേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രന്‍പിള്ളയുടെയും രാധാമണിയുടെയും മകന്‍ 38കാരനായ ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. കാരാഴ്മ ദേവീക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ ഡംപ് ബോക്‌സ് ഉയര്‍ത്തി നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെ അടിയില്‍ മഴ നനയാതിരിക്കാനായാണ് ഉണ്ണികൃഷ്ണന്‍ കയറിനിന്നത്. ഇതിനിടെ അബദ്ധത്തില്‍ ലിവറില്‍ തട്ടി ഡംപ് ബോക്‌സ് താഴേക്ക് പതിക്കുകയായിരുന്നു.

video
play-sharp-fill

അപകടം നടന്നതിന് പിന്നാലെ ഉടന്‍തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഉണ്ണികൃഷ്ണനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഉണ്ണികൃഷ്ണൻ. അജിതാദേവിയാണ് ഭാര്യ. അനുഷ്, ആരുഷ് എന്നിവരാണ് മക്കള്‍.