
തിരുവനന്തപുരം: പി.വി. അൻവറുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ എസ്.പി സുജിത് ദാസിന് ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി ക്ലീൻ ചിറ്റ് നല്‍കി.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശങ്ങള്‍ അടങ്ങിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണം.
എന്നാല്‍, ശബ്ദം തന്റേതല്ലെന്നും വ്യാജമായി നിർമിച്ചതാണെന്നുമുള്ള സുജിത് ദാസിന്റെ വാദം സമിതി അംഗീകരിച്ചു. ഫോണ്‍ സംഭാഷണം പുറത്തുവിട്ട പി.വി. അൻവർ അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരാകാതിരുന്നതും റെക്കോർഡ് ചെയ്ത ഫോണ്‍ കൈമാറാത്തതും സുജിത് ദാസിന് അനുകൂലമായി. തെളിവുകളുടെ അഭാവത്തിലാണ് നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണന് എതിരെയുള്ള അന്വേഷണവും സർക്കാർ അവസാനിപ്പിച്ചു. ശാസനയില്‍ നടപടികള്‍ ഒതുക്കിയ ലക്ഷ്മണന് എഡിജിപിയായി ഉടൻ സ്ഥാനക്കയറ്റം നല്‍കും.







