Spread the love

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെണ്ണലിന് ഇനി മൂന്ന് ദിവസം മാത്രം.

video
play-sharp-fill

മുന്നണികള്‍ എല്ലാം അവസാനഘട്ട കണക്ക് കൂട്ടലുകളിലും പ്രതീക്ഷകളിലുമാണ്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ രാഷ്ട്രീയ ക്യാംപുകളില്‍ ആവേശവും ആശങ്കയും ഒരുപോലെ നിറഞ്ഞിരിക്കുകയാണ്.

എക്സിറ്റ് പോളുകളില്‍ അനുകൂല സൂചനകള്‍ ലഭിച്ചതോടെ യുഡിഎഫ് ക്യാംപ് ആത്മവിശ്വാസത്തിലാണ്. പ്രവചനങ്ങളെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതിനൊപ്പം തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകളും പാർട്ടിക്കുള്ളില്‍ സജീവമായി മാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഭരണത്തുടർച്ച പ്രതീക്ഷിച്ച എല്‍ഡിഎഫ് ക്യാംപില്‍ ഇപ്പോള്‍ അനിശ്ചിതത്വമാണ് കൂടുതല്‍. പല എക്സിറ്റ് പോളുകളും തിരിച്ചടിയാണ് സൂചിപ്പിച്ചെങ്കിലും, ടുഡേയ്സ് ചാണക്യ പുറത്തുവിട്ട ‘ബലാബലം’ പ്രവചനം ഇടതുകേന്ദ്രങ്ങള്‍ക്ക് ചെറിയ ആശ്വാസമായി.

നേരിയ ഭൂരിപക്ഷത്തിലായാലും ഭരണത്തുടർച്ച സാധ്യമാകുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ് മേയ് നാലിലെ വോട്ടെണ്ണലിനായി കാത്തിരിക്കുകയാണ്. ബിജെപിക്കും ഇത്തവണ പ്രതീക്ഷയുണ്ട്. ഭൂരിഭാഗം എക്സിറ്റ് പോളുകളും അക്കൗണ്ട് തുറക്കാമെന്ന സൂചന നല്‍കിയതോടെ ബിജെപി ക്യാംപിലും ആവേശം പ്രകടമാണ്.