Spread the love

തിരുവനന്തപുരം: കേരള സ്പേസ്പാർക്ക് (കെ-സ്പേസ്) ഡെപ്യൂട്ടി മാനേജർ (ഐ.ടി.) തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. മെയ് 27 വൈകുന്നേരം 05:00-ന് മുമ്പ് അപേക്ഷിക്കണം.

video
play-sharp-fill

ഒരു ഒഴിവാണുള്ളത്, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങള്‍ അറിയാം

ഒന്നാം ക്ലാസോടെ ബി.ടെക്. (ഐ.ടി./കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കില്‍ എം.സി.എ. ബിരുദം, ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം എന്നിവയാണ് പ്രധാന യോഗ്യതകള്‍. ഐ.ടി. മേഖലയിലെ പ്രമുഖ കമ്പനികളില്‍ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 1-ന് ഉയർന്ന പ്രായപരിധി 41 വയസ്സും പ്രവൃത്തിപരിചയം അഞ്ച് വർഷവുമാണ്. പത്താം ശമ്പള പരിഷ്കരണ പ്രകാരം 42,500 മുതല്‍ 87,000 വരെ പ്രതിമാസ ശമ്പളം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം ലഭിക്കും. തിരഞ്ഞെടുപ്പ് എഴുത്തുപരീക്ഷ, കമ്പ്യൂട്ടർ പ്രാവീണ്യ പരീക്ഷ, ഗ്രൂപ്പ് ചർച്ച, പ്രാവീണ്യ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ വഴിയോ ഇവയുടെ ഏതെങ്കിലും സംയോജനത്തിലൂടെയോ ആകാം. അന്തിമ തീരുമാനം കെ-സ്പേസിനോ സി.എം.ഡി.ക്കോ പൂർണ്ണമായി നിക്ഷിപ്തമാണെന്ന് അധികൃതർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2026/05/Notification-Final.pdf