പൊലീസിന്റെ സേവനം വേണമെങ്കിൽ ഇനി ഫോണുകളിൽ പോൽ-ആപ്പ് നിർബന്ധം ; ആപ്പ് വ്യാപകമാക്കാൻ ഉത്തരവുമായി സംസ്ഥാന പൊലീസ് മേധാവി

പൊലീസിന്റെ സേവനം വേണമെങ്കിൽ ഇനി ഫോണുകളിൽ പോൽ-ആപ്പ് നിർബന്ധം ; ആപ്പ് വ്യാപകമാക്കാൻ ഉത്തരവുമായി സംസ്ഥാന പൊലീസ് മേധാവി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസിന്റെ സേവനം വേണമെങ്കിൽ ഫോണുകളിൽ ഇനി പൊലീസിന്റെ ഔദ്യോഗിക ആപ്പ് നിർബന്ധം. കേരളാ പൊലീസിന്റെ സേവനം തേടിയെത്തുന്നവരിലും പൊതുജനങ്ങളിലും പോൽആപ്പ് എന്ന പൊലീസ് അപ്ലിക്കേഷൻ വ്യാപകമാക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.

കേരളാ പൊലീസ് സേനയിലെ മുഴുവൻ സേനാംഗങ്ങളും അവരുടെ കുടുംബത്തിലെ എല്ലാവർക്കും ആപ്പ് നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ പൊലീസ് സ്റ്റേഷനിൽ സേവനം തേടിയെത്തുന്ന ജനങ്ങളോട് പൊലീസ് ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കേണ്ട ചുമതല സ്റ്റേഷൻ പി.ആർ.ഒ.മാരെയും റൈറ്റർമാരെയും ഏൽപ്പിച്ചിട്ടുണ്ട്.

പാസ്‌പോർട്ട് അന്വേഷണത്തിനായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥർ, അപേക്ഷകൻ പൊലീസ് ആപ്പ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം.ജനമൈത്രി ബീറ്റ് പൊലീസുകാർ അവരുടെ പ്രവർത്തനമേഖലയിലെ മുഴുവൻ ജനങ്ങളും പൊലീസ് ആപ്പ് ഉപയോഗിക്കുന്നതിന് ശ്രമിക്കണം. സംസ്ഥാനത്ത് എത്രപേർ പൊലീസ് ആപ്പ് ഉപയോഗിക്കുന്നുവെന്ന് അറിയാൻ ജൂലായ് ഒന്നിന് കണക്കെടുപ്പ് നടത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.