
രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയി : യുവതിയും കാമുകനും പൊലീസ് പിടിയിൽ ; ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം
സ്വന്തം ലേഖകൻ
കല്ലറ : നിറമൺകടവിൽ രണ്ടര വയസുളള കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പൊലീസ് പിടിയിൽ. കുഞ്ഞിനെ ഉപേക്ഷിച്ച് ഫെയ്‌സ്ബുക്ക് കാമുകനൊപ്പം പോയ കല്ലറ നിറമൺകടവ് കടുവാക്കുഴിക്കര തടത്തിരികത്ത് വീട്ടിൽ അഭിരാമി (22)യേയും , വാമനപുരം മിതൃമ്മല തടത്തരികത്ത് വീട്ടിൽ അമൽ (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയ്ക്കും യുവാവിനുമെതിരെ ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിരാമിയെയും കാമുകൻ അമലിനെയും പോലീസ് പിടികൂടിയത് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വെഞ്ഞാറമൂട് സി ഐ വി. കെ.വിജയരാഘവന്റെ നേതൃത്വത്തിൽ എസ്‌ഐ എസ്. കുമാർ , സി പി ഒ സഫീജ എന്നിവരടങ്ങുന്ന സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.