
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രമോഷൻ ലഭിച്ചു. 13 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയിട്ടുമുണ്ട്
ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ച ബാബു ഡേവിസ്. പിയെ തൃശൂർ നർക്കോട്ടിക് സെല്ലിലും , ലത്തീഫ് എം.ബി യെ ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് കൊച്ചി സിറ്റിയിലേക്കും , ജേക്കബ് എം.ടിയെ ഡിസ്ട്രിക് ക്രൈം ബ്രാഞ്ച് കണ്ണൂർ സിറ്റിയിലേക്കും , ടി ആർ ജിജുവിനെ കൊല്ലം റൂറൽ നർക്കോട്ടിക് സെല്ലിലും, രാജൻ പി.വിയെ കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ചിലും ഡിവൈഎസ്പിമാരായി നിയമിച്ചു.
സ്ഥലം മാറ്റം ലഭിച്ച ഡിവൈഎസ്പിമാർ ഇവരാണ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണികണ്ഠൻ എംവിയെ കാസർകോഡ് ഡിസിആർബിയിലും, അബ്ദുൽ മുനീർ പി.യെ മലപ്പുറം ക്രൈംബ്രാഞ്ചിലേക്കും, സി.ജോണിനെ റെയിൽവേ അഡ്മിൻ ആയി തിരുവനന്തപുരത്തേക്കും , അബ്ദുൾ റഹീം എം.എയെ ഇഒഡബ്ലിയു കൊല്ലത്തും, രമേശൻ.വിയെ നാദാപുരം കൺട്രോൾ റൂമിലേക്കും, ജയചന്ദ്രൻ.വിയെ നർക്കോട്ടിക് സെൽ കൊല്ലം സിറ്റിയിലേക്കും, യൂനസ്.ടി എ യെ ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് ഇടുക്കിയിലേക്കും, മുകേഷ് ജി ബിയെ ശാസ്താംകോട്ടയിലേക്കും ബിനുകുമാര്‍ എം.കെയെ ചെങ്ങന്നൂരിലേക്കും ബിനുകുമാര്‍. ടിയെ കായംകുളത്തേക്കും , എൻ ബാബുക്കുട്ടനെ വി.എ.സി.ബി തിരുവനന്തപുരം യൂണിറ്റിലേക്കും , അഷാദ്.എസിനെ ഡിസിആർബി മലപ്പുറത്തേക്കും ന്യൂമാൻ.എസിനെ പത്തനംതിട്ടയിലേക്കും സ്ഥലം മാറ്റി ഉത്തരവിറങ്ങി