Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡിൽ തീപിടിത്തം. പേപ്പര്‍ ഉത്പാദനം നടക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെ തീ കത്തുകയായിരുന്നു. രണ്ട് ജീവനക്കാർക്ക് പൊള്ളലേറ്റു. 8 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി.

മെഷീന്റെ താഴെ നിന്നും തീ മുകളിലേക്ക് പടരുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ പേപ്പർ മെഷീന്റെ മുകൾഭാഗം കത്തിനശിച്ചു. അ​ഗ്നിരക്ഷാസേനയെത്തി തീ കെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group