കേരള എൻ ജി ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ അന്യായ സ്ഥലമാറ്റങ്ങൾക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ്സ് നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : പൊതു വിദ്യാഭ്യാസ വകുപ്പിലെ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യണമെന്നും സ്ഥലം മാറ്റങ്ങളും പ്രമോഷനുകളും ഉടൻ നടത്തണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ. അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സദസ്സ് നടത്തി.

കോട്ടയത്ത് സംസ്ഥാന സെക്രട്ടറി തോമസ് ഹെർബിറ്റും പാമ്പാടിയിൽ ജില്ലാ പ്രസിഡൻ്റ് രഞ്ജു കെ മാത്യുവും പാലായിൽ ജില്ലാ സെക്രട്ടറി ബോബിൻ വി.പി.യും ചങ്ങനാശേരിയിൽ സതീഷ് ജോർജും
ഏറ്റുമാനൂരിൽ സാബു ജോസഫും കാഞ്ഞിരപ്പള്ളിയിൽ ജയൻ ആർ നായരും കറുകച്ചാലിൽ അഷ്റഫ് പറപ്പള്ളിയും കുറവിലങ്ങാട് കെ എൻ ശങ്കരപ്പിള്ളയും വൈക്കത്ത് സഞ്ജയ് എസ് നായരും ഉദ്ഘാടനം ചെയ്തു.