കേരള എൻ ജി ഒ അസോസിയേഷന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ അന്യായ സ്ഥലമാറ്റങ്ങൾക്കെതിരെ പ്രതിഷേധ സദസ്സ് നടത്തി

സ്വന്തം ലേഖകൻ

പാമ്പാടി : പൊതു വിദ്യാഭ്യാസ വകുപ്പിലെ മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യണമെന്നും സ്ഥലം മാറ്റങ്ങളും പ്രമോഷനുകളും ഉടൻ നടത്തണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ പാമ്പാടി ഡയറ്റിന് മുമ്പിൽ പ്രതിഷേധ സദസ്സ് നടത്തി.

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു.കെ.മാത്യു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജോണിക്കുട്ടി എം.സി. അധ്യക്ഷത വഹിച്ചു.

ജില്ലാ വനിത ഫോറം കൺവീനർ സ്മിത രവി,ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറി സിജിൻ മാത്യു, ട്രഷറർ ബിജു.എം.കുര്യൻ, എന്നിവർ പ്രസംഗിച്ചു.