video
play-sharp-fill

ഒരു നിമിഷം മതി ജീവിതം മാറി മറിയാൻ.പൂകുഞ്ഞിനിത് മധുരമായ പകരം വീട്ടലിന്റെ അനർഘനിമിഷം…

ഒരു നിമിഷം മതി ജീവിതം മാറി മറിയാൻ.പൂകുഞ്ഞിനിത് മധുരമായ പകരം വീട്ടലിന്റെ അനർഘനിമിഷം…

Spread the love

പൂക്കുഞ്ഞ് എന്ന മൈനാഗപ്പള്ളിക്കാരൻ മീൻകച്ചവടക്കാരന് ജപ്തി നോട്ടീസ് അയച്ചപ്പോൾ യൂണിയൻ ബാങ്ക് അധികൃതർ സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടാകില്ല വിനീതരായി അദ്ദേഹത്തിന്റെ മുൻപിൽ നിൽക്കേണ്ടി വരും എന്ന്.ലക്ഷാധിപതിയായി,വിജയശ്രീലാളിതനായി യൂണിയൻ ബാങ്ക് കുറ്റിവട്ടം ശാഖയിലേക്ക് ഭാര്യയുമൊപ്പം കടന്നുചെന്നപ്പോൾ മാനേജർ ഉൾപ്പെടെ ഉദ്യോഗസ്ഥർ അൽപ്പമൊന്ന് ചമ്മിക്കാണും.കടം വീട്ടിയതിന് ശേഷമുള്ള ബാക്കി പണം എപ്പോൾ തരുമെന്ന് ഇപ്പോൾ പറയണമെന്നെങ്ങാനും പൂക്കുഞ്ഞ് സിനിമ സ്റ്റൈലിൽ ചോദിച്ചാൽ ആകെ പെടുമല്ലോ.പക്ഷെ ബാങ്ക് അധികൃതർക്കില്ലാത്ത മാന്യതയോടെയും മനസ്സാക്ഷിയോടെയും പൂക്കുഞ്ഞ് ടിക്കറ്റ് മാനേജരെ ഒരുക്കിചെറുപുഞ്ചിരിയോടെ ഏൽപ്പിക്കുമ്പോൾ ആ മുഖത്ത് നിന്നും വായിച്ചറിയാമായിരുന്നു മധുരമായ ഒരു പ്രതികാരത്തിന്റെ സംതൃപ്തി.അതെ,ജീവിതം മാറിമറിയാൻ ഒരൊറ്റ നിമിഷം മതിയെന്ന ചൊല്ല് അന്വർത്ഥമായിരിക്കുന്നു…പൂക്കുഞ്ഞ് എന്ന മൽസ്യത്തൊഴിലാളിയുടെ ജീവിതത്തിലൂടെ…