ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ വാഹനാപകടം: തൃക്കൊടിത്താനം പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നയാൾ മരിച്ചു

ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ വാഹനാപകടം: തൃക്കൊടിത്താനം പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നയാൾ മരിച്ചു

തേർഡ് ഐ ബ്യൂറോ

ചങ്ങനാശേരി: ഇരുപത്തിയഞ്ചാം വിവാഹ വാർഷിക ദിനത്തിൽ രാത്രിയിൽ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ പൊതുപ്രവർത്തകൻ മരിച്ചു.

തൃക്കൊടിത്താനം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന തൃക്കൊടിത്താനം കൊച്ചുപുരയ്്ക്കൽ വീട്ടിൽ കെ വി ജിതേഷ് (48) ആണ് മരിച്ചത്. ബുധനാഴ്ച്ച ജിതേഷിന്റെയും ഭാര്യ സുനിയുടെ
25-ാമത് വിവാഹവാർഷികമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച്ച രാത്രി 11 ഓടെ ആരമലക്കുന്ന് ഭാഗത്തായിരുന്നു
അപകടം. ചങ്ങനാശേരി ഭാഗത്തുനിന്നും വീട്ടിലേയ്ക്ക് പോകുകയായിരുന്ന ജിതേഷ്
ഓടിച്ച ബൈക്കും എതിർ ദിശയിൽ എത്തിയ കാറും തമ്മിൽ
കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ജിതേഷിന്റെ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ സമീപത്തെ പോസ്റ്റിലും ഇടിച്ചു.

അപകടത്തിൽ ഗുരുതരമായി
പരിക്കേറ്റ ജിതേഷിനെ ഉടൻ തന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ
പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കൊടിത്താനം പൊലീസ്
മേൽനടപടികൾ സ്വീകരിച്ചു.