Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

സതാംപ്ടൺ: ആദ്യ ഐ.സി.സി ട്രോഫി ഉയർത്താനുള്ള ന്യൂസിഡൻഡിന്റെ മോഹത്തിനു മുൻപ് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ലോകകപ്പ് അടിയറ വച്ച് ടീം ഇന്ത്യ. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് പരാജയം.

രണ്ടു ദിവസം മഴ രസംകൊല്ലിയായി എത്തിയിട്ടും, ഇന്ത്യയ്ക്ക് സമനില പോലും പിടിച്ചെടുക്കാനായില്ലെന്നത് ഇന്ത്യൻ ബാറ്റിംങ് നിരയുടെ ദൗർബല്യം വിളിച്ചോതുന്നതായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഇന്നിങ്ങ്‌സിൽ 217 റണ്ണെടുത്ത ഇന്ത്യൻ ബാറ്റിംങ് നിര രണ്ടാം ഇന്നിംങ്‌സിൽ 170 ന് സാഷ്ടാംഗം പ്രണമിച്ചു. ആദ്യ ഇന്നിംങ്‌സിൽ 249 റണ്ണെടുത്ത ന്യൂസിലൻഡിന് രണ്ടാം ഇന്നിംങ്‌സിൽ 140 റണ്ണെടുത്ത് വിജയത്തിൽ എത്താൻ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാൽ മതിയായിരുന്നു.