പി.എസ്.സി എഴുതാതെ കേരളത്തില്‍ സര്‍ക്കാര്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഇപ്പോഴുള്ള താല്‍ക്കാലിക നിയമനങ്ങളെ കുറിച്ചറിയാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഗസ്റ്റ് അധ്യാപക നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മലയാളം, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ബിസിനസ് മാനേജ്‌മെന്റ്, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ gctanur.ac.in ലഭിക്കും. ഫോണ്‍: 0494 2582800.

പാരാ ലീഗല്‍ വോളന്റീര്‍

തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി പാരാ ലീഗല്‍ വോളന്റീര്‍മാരെ നിയമിക്കുന്നു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നിശ്ചത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ മേയ് 18ന് വൈകീട്ട് അഞ്ചിന് മുമ്പായി തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ എത്തിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2575013, 2467700, 2509057.

പോളിടെക്‌നിക് കോളജില്‍ അവസരം

പാലക്കാടുള്ള സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം.

തസ്തിക
1. ലക്ച്ചര്‍ ഇന്‍ സിവില്‍ എഞ്ചിനീയറിങ് (21ന് രാവിലെ 10)

2. ലക്ച്ചര്‍ ഇന്‍  ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് (21 രാവിലെ 10ന്)

3. ലക്ച്ചര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് (22ന് രാവിലെ 10ന്)

4. ലക്ച്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ് (27ന് രാവിലെ 10ന്)

5. ലക്ച്ചര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് (30ന് രാവിലെ 10ന്)

6. ലക്ച്ചര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് (30ന് രാവിലെ 10ന്)

7. ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് (22ന് ഉച്ചയ്ക്ക് 2ന്)

8. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങ് (27ന് ഉച്ചയ്ക്ക് 2ന്)

9. ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് (30ന് ഉച്ചയ്ക്ക് 2ന്)

10. ട്രേഡ്‌സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് (21ന് ഉച്ചയ്ക്ക് 2ന്)

11. ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ സിവില്‍ എഞ്ചിനീയറിങ് (22ന് രാവിലെ 10ന്)

12. ട്രേഡ്‌സ്മാന്‍ ഇന്‍ സിവില്‍ എഞ്ചിനീയറിങ് (22ന് ഉച്ചയ്ക്ക് 2ന്)

13. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് (30ന് ഉച്ചയ്ക്ക് 2ന്)

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0491 2572640.

ഫാര്‍മസിസ്റ്റ് 

സ്റ്റേറ്റ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ വെയര്‍ഹൗസിലേക്കും നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്കും ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്.

ഡി.ഫാം, ബി.ഫാം ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖ തീയതി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് അറിയിക്കും. അപേക്ഷ റീജിയണല്‍ മാനേജര്‍, കണ്‍സ്യൂമര്‍ഫെഡ്, ഗാന്ധിനഗര്‍, കൊച്ചി 682 020 എന്ന വിലാസത്തില്‍ ലഭിക്കണം.

ഫോണ്‍: 0484 2203507, 2203652.