play-sharp-fill
കോട്ടയത്ത് കനത്ത മഴ: വരും ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട്, മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും  സാധ്യത മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കോട്ടയത്ത് കനത്ത മഴ: വരും ദിവസങ്ങളിൽ ജില്ലയിൽ ഓറഞ്ച് അലർട്ട്, മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

 

കോട്ടയം: കോട്ടയം ജില്ലയുടെ മലയോരമേഖലകളിൽ കനത്തമഴ. വെള്ളിയാഴ്ച ഉച്ച മുതൽ തീക്കോയി, മൂന്നിലവ്, മേലുകാവ് തുടങ്ങിയ പഞ്ചായത്തുകളിൽ കനത്ത മഴ ആരംഭിച്ചത്. പാലാ, ഭരണങ്ങാനം, കിടങ്ങൂർ മേഖലകളിലും മണിക്കൂറുകളായി മഴ പെയ്യുകയാണ്. വ്യാഴാഴ്ചയും സമാനമായ രീതിയിൽ ഉച്ചയ്ക്കുശേഷം ഈ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്ത‌ിരുന്നു. ഇതേത്തുടർന്ന് മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്ന് ഒഴുക്കിൽ പെട്ട് ഒരാൾ മരണപ്പെടുകയും ചെയ്തു.

 

തീക്കോയിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മർമല വെള്ളച്ചാട്ടത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. മൂന്നിലവ്-വാക്കാട് റോഡിൽ മണിക്കൂറുകളായി  ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

 

കോട്ടയത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മേയ് 20, 21 തീയതികളിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group