video
play-sharp-fill
തിരുവനന്തപുരത്ത് സീറ്റ് കുറഞ്ഞില്ല ; പന്തളത്ത് തുണച്ചത് അയ്യപ്പനെന്ന് അണികൾ : 14 മുൻസിപ്പാലിറ്റികളിൽ കരുത്തുകാട്ടി കേരളത്തിൽ ബി.ജെ.പി വളരുമ്പോൾ

തിരുവനന്തപുരത്ത് സീറ്റ് കുറഞ്ഞില്ല ; പന്തളത്ത് തുണച്ചത് അയ്യപ്പനെന്ന് അണികൾ : 14 മുൻസിപ്പാലിറ്റികളിൽ കരുത്തുകാട്ടി കേരളത്തിൽ ബി.ജെ.പി വളരുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പിൽ കേരളത്തിൽ പ്രതീക്ഷിച്ച താമരകൾ വിടർന്നില്ല. എന്നാൽ പോയ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ സീറ്റുകൾ നേടാൻ ബി.ജെ.പിയ്ക്ക് സാധിച്ചു. ഇതെല്ലാം ശുഭസൂചകമായാണ് ബിജെപി കാണുന്നത്.

പന്തളത്തെ മുൻസിപ്പാലിറ്റി പിടിച്ചെടുക്കലും അപ്രതീക്ഷിതം.ഇത്തരത്തിൽ ചില അപായ സൂചനകൾ ഇടത് വലതു മുന്നണികൾക്ക് ബിജെപി നൽകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി പ്രതീക്ഷിച്ച പത്ത് സീറ്റുകളോളം കുറഞ്ഞു. വെങ്ങാന്നൂരിലെ ജില്ലാ പഞ്ചായത്ത് ഡിവഷനിലെ തോൽവിയും വെങ്ങാനൂരിൽ പഞ്ചായത്ത് ഭരണം നഷ്ടമായതും തിരിച്ചടിയാണ്. സാധാരണ ഗതിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ് വോട്ട് ശതമാന വർദ്ധനവ് ഉണ്ടാകാറ്. എന്നാൽ അത് ഇത്തവണ തദ്ദേശത്തിലേക്കും എത്തുന്നു.

23 പഞ്ചായത്തിലും 2 നഗരസഭകളിലുമാണ് ബിജെപി ഇത്തവണ ഒന്നാം നമ്പർ പാർട്ടിയായത്. 1182 ഗ്രാമപഞ്ചായത്ത് വാർഡുകളും 37 ബ്ലോക്ക് പഞ്ചായത്തും 2 ജില്ലാ പഞ്ചായത്ത് സീറ്റുകളും 320 മുൻസിപ്പൽ വാർഡുകളും 59 കോർപ്പറേഷൻ വാർഡുകളും ഇത്തവണ നേടുകയായിരുന്നു. 2015ൽ 1078 ഗാമപഞ്ചായത്ത് വാർഡുകളും 53 ബ്ലാക്ക് പഞ്ചായത്തും 4 ജില്ലാ പഞ്ചായത്ത് സീറ്റുകളും 259 മുൻസിപ്പൽ വാർഡുകളും 24 കോർപ്പറേഷൻ വാർഡുകളും ആയിരുന്നു ബിജെപി നേടിയിരുന്നത്. ചുരുക്കത്തിൽ, ഇത്തവണ 3000 സീറ്റിൽ എത്തുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് ലഭിച്ചത് 300 സീറ്റുകളുടെ വർധന.

പാലക്കാട് നഗരസഭയിലെ 52 ഡിവിഷനുകളിലെയും വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ കേവല ഭൂരിപക്ഷത്തിനു വേണ്ട 27 സീറ്റുകളിൽ ഒരെണ്ണം അധികം നേടി ബിജെപി ഭൂരിപക്ഷം അരക്കിട്ടുറപ്പിച്ചു. എൽഡിഎഫ് ഭരിച്ച പന്തളം നഗരസഭ പിടിച്ചെടുത്തതാണ് ഇത്തവണ അവകാശപ്പെടാവുന്ന പ്രധാനപ്പെട്ട നേട്ടം.

പാലക്കാട് ബിജെപി അധികാരം നിലനിർത്തുക മാത്രമല്ല 24 സീറ്റുകളിൽ നിന്നും 28 ആയി ഉയരുകയും ചെയ്തു. അതുപോലെ പന്തളം മുനിസിപ്പാലിറ്റി ഇടതുപക്ഷത്തുനിന്നും പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നിലവിലുണ്ടായിരുന്ന 34 സീറ്റിൽ നിന്ന് 35 ആയി ഉയർത്തി. എല്ലാ നഗരസഭകളിലും ബിജെപി പങ്കാളിത്തം വർധിച്ചു. 23ൽ അധികം ഗ്രാമപഞ്ചായത്തുകളിൽ ഒറ്റയ്ക്കും നിരവധി പഞ്ചായത്തുകളിൽ ഏറ്റവും വലിയ കക്ഷി എന്ന സ്ഥാനവും ബിജെപിക്ക് ഇത്തവണ ലഭിച്ചു.