video
play-sharp-fill
‘കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സഖാക്കള്‍ ഇപ്പോള്‍ ഫുള്‍ ഡിജിറ്റല്‍’; ബജറ്റിനെ പരിഹരിച്ച് വി.ഡി സതീശന്‍

‘കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സഖാക്കള്‍ ഇപ്പോള്‍ ഫുള്‍ ഡിജിറ്റല്‍’; ബജറ്റിനെ പരിഹരിച്ച് വി.ഡി സതീശന്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍വത്കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. ‘രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്ക്കരണം നടപ്പിലാക്കിയപ്പോള്‍ സമരം ചെയ്ത സഖാക്കള്‍…. ഇപ്പോള്‍ ബജറ്റില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം, ഡിജിറ്റല്‍ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആര്‍ക്കും രോമാഞ്ചമുണ്ടാകും’ – എന്നാണ് സതീശന്‍ കുറിപ്പില്‍ പറയുന്നത്.

കേരളത്തിലെ ഡിജിറ്റല്‍വത്കരിച്ച് നോളജ് ഇകോണമിയാക്കും എന്നായിരുന്നു തോമസ് ഐസകിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്ടോപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും. കെ ഫോണ്‍ പൂര്‍ത്തീകരിക്കും. ഇതിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ജൂലൈയോടെ കെ ഫോണ്‍ പദ്ധതി സമ്ബൂര്‍ണമാകും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമാകും.

കേരളത്തില്‍ ഇന്‍ര്‍നെറ്റ് ഹൈവേ ആരുടെയും കുത്തകയായിരിക്കില്ല. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം ലഭിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉയരുകയും ചെറിയ വിലയില്‍ സേവനം ലഭ്യമാകുകയും ചെയ്യും. ഇതാണ് ബജറ്റിലുള്ള പ്രഖ്യാപനങ്ങള്‍.

 

Tags :