Spread the love

തൃശൂർ: തൃശൂരിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ കൊലപാതകം.

video
play-sharp-fill

ഒഡീഷക്കാരനായ ധൻപതി നായിക് (27) എന്നയാളാണ് കൊല്ലപ്പെട്ടത്.

തൃശൂർ നഗരത്തില്‍ വാടക വീട്ടില്‍ വെച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഡീഷ സ്വദേശികളാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ 18 ന് രാത്രിയാണ് സംഭവം.

ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.

പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതര സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം.