
കേരള ലീഗൽ സർവീസ് അതോറിറ്റി കോട്ടയം ജില്ലയിൽ സംഘടിപ്പിച്ച ക്വിസ് മത്സരം ; സംസ്ഥാന തല മത്സരത്തിൽ യോഗ്യത നേടി ഏന്തയാർ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളായ ലക്ഷ്മി കെ എസും അമൽ ആന്റണിയും
കോട്ടയം : കേരള ലീഗൽ സർവീസ് അതോറിറ്റി (KELSA) സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഏന്തയാർ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികളായ ലക്ഷ്മി കെ എസ്, അമൽ ആന്റണി എന്നിവർക്ക് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി [TLSC] ചെയർമാൻ നസീബ് എ അബ്ദുൽ റസാഖിൽ നിന്നും അംഗീകാരം ഏറ്റുവാങ്ങി.വിജയികളെ സ്കൂൾ പ്രിൻസിപ്പൽ മേരിയമ്മ തോമസ്, മാനേജ്മെന്റ്, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
Third Eye News Live
0
Tags :