Spread the love

ഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരേ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അണികളുടെ കടുത്ത പ്രതിഷേധം.

video
play-sharp-fill

മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് മരിച്ച കുട്ടികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ അദ്ദേഹം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് അണികള്‍ കൂട്ടത്തോടെ തെറിവിളിയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള തരംതാണ കളി അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസിനെ അപമാനിക്കരുതെന്നും കമന്റുകളില്‍ പ്രവര്‍ത്തകര്‍ തുറന്നടിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് ഡിസിസി ഓഫീസിന് മുന്നില്‍ നേരത്തെ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡ് പ്രതിനിധിക്കെതിരെ സൈബര്‍ ആക്രമണവും ശക്തമായിരിക്കുന്നത്.