Spread the love

തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പിലും പിണറായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനമെന്ന് കെ.സി വേണുഗോപാല്‍.

video
play-sharp-fill

പിആര്‍ഡിയില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമനത്തിനായി പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്യാന്‍ കാരണം പിന്‍വാതില്‍ നിയമനമാണെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുടെ ആരോപണം.

തിരക്കിട്ട് തയ്യാറാക്കിയ ഇത്തവണത്തെ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരില്‍ നിന്നുള്ള ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയുമുണ്ടെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ട്രിബ്യൂണല്‍ സ്റ്റേ അനുവദിച്ചതെന്നും അദ്ദേഹം വിവരിച്ചു.

മുഖ്യമന്ത്രി ഭരിക്കുന്ന പബ്ലിക് റിലേഷന്‍സ് വകുപ്പിലാണ് പുതിയ തട്ടിപ്പ്. രാഷ്ട്രീയ ശിപാര്‍ശയില്‍ പിആര്‍ഡിയുടെ എംപാനല്‍മെന്റ് ലിസ്റ്റില്‍ കയറിപ്പറ്റിയ പ്രാദേശിക വാര്‍ത്താ ശേഖരണത്തിനുള്ള പ്രിസം പദ്ധതിക്കാരെ താല്‍ക്കാലിക ജീവനക്കാരെന്ന പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പിആര്‍ഡി പരീക്ഷക്ക് യോഗ്യരാക്കിയത്.

ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സര്‍ട്ടിഫിക്കറ്റുകളുടെ നിയമസാധുതയാണ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെട്ടത്.

മാത്രമല്ല പിന്‍വാതില്‍ നിയമനത്തില്‍ നിരാശരായ ഉദ്യോഗാര്‍ഥികളുടെ കണ്ണുനീരിന് വിലയുണ്ട്. ആ കണ്ണീര്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കാണാന്‍ സാധിക്കില്ലായിരിക്കും.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പിആര്‍ഡി അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ലിസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ പി.എസ്.സി പരീക്ഷളിലെ അനധികൃത പിന്‍വാതില്‍ നിയമനങ്ങളും പുനഃപരിശോധിക്കും. കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.