Spread the love

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം ഏറ്റുവാങ്ങിയ ദയനീയ പരാജയത്തിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദനെതിരെ അണികളുടെ പടയൊരുക്കം. തോല്‍വിയെക്കുറിച്ച്‌ സി.പി.എം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വിശദീകരണ കുറിപ്പ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് താഴെ ചീത്തവിളികളുടെയും പരിഹാസങ്ങളുടെയും പൂരം തന്നെയാണ് നടക്കുന്നത്. 2021-ല്‍ 62 സീറ്റുകള്‍ ഉണ്ടായിരുന്ന പാര്‍ട്ടി വെറും 26-ലേക്ക് കൂപ്പുകുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് സി.പി.എം അനുകൂല അക്കൗണ്ടുകളില്‍ നിന്ന് തന്നെ ഉയരുന്ന പ്രധാന ആവശ്യം.

video
play-sharp-fill

2021ല്‍ 62 സീറ്റുകളില്‍ വിജയിച്ച സിപിഎം ഇത്തവണ 26 സീറ്റുകളിലേക്കാണ് കൂപ്പുകുത്തിയത്. തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്നും പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകള്‍ തിരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവന. ഈ പ്രസ്താവന പങ്കുവെച്ചുള്ള എം.വി. ഗോവിന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിനെതിരേ രൂക്ഷമായ ഭാഷയില്‍ കമന്റുകളുയര്‍ന്നത്.

എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നാണ് ഭൂരിപക്ഷം കമന്റുകളിലെയും അഭിപ്രായം. പകരം എം. സ്വരാജിനെയും പി. ജയരാജനെയോ പാര്‍ട്ടി സെക്രട്ടറിയാക്കണമെന്നും സിപിഎം അനുകൂലികളെന്ന് കരുതുന്നവര്‍ കമന്റുകളില്‍ പറയുന്നു. എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായി വന്‍ പരാജയമാണെന്നും സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എതിര്‍പ്പുകള്‍ മറികടന്ന് തളിപ്പറമ്പില്‍ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സീറ്റുറപ്പിച്ചതടക്കം എം.വി. ഗോവിന്ദന്‍ പാര്‍ട്ടിയുടെ തോല്‍വിക്ക് ആക്കംകൂട്ടിയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാനും ഭാര്യയുമല്ല വരേണ്ടത്, ജനം അംഗീകരിക്കുന്നവരാണ് വരേണ്ടത്, അതല്ലേ പാര്‍ട്ടിക്ക് കണ്ണൂരില്‍ തിരിച്ചടി ഉണ്ടായത്, നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഈ പാര്‍ട്ടിയെ ഇല്ലാതാക്കല്ലേ എന്ന അഭ്യര്‍ഥന മാത്രം’ എന്നായിരുന്നു പോസ്റ്റിന് താഴെവന്ന ഒരു കമന്റ്. എം.വി. ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയില്ലെങ്കില്‍ ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥയാകും വരാനിരിക്കുന്നതെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. ‘മുന്നില്‍വരുന്നവരെ കണ്ടാല്‍ ഒന്നു മിണ്ടാനെങ്കിലും പറ്റണം സഖാവേ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അല്ലെങ്കില്‍ ഒന്ന് മുഖത്തുനോക്കി ചിരിക്കാനെങ്കിലും ശ്രമിക്കണമെന്നും കമന്റില്‍ പറയുന്നു.