Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക മീഡിയ ഗ്രൂപ്പിന്റെ പേര് മാറ്റിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. ‘ഓപ്പോസിഷൻ മീഡിയ’ എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചിത്രം തന്നെയാണ് ഗ്രൂപ്പിന്റെ പ്രൊഫൈല്‍ ചിത്രമായും തുടരുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജാണ് ഗ്രൂപ്പിന്റെ പേര് മാറ്റിയത്.

video
play-sharp-fill

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോയെന്ന ചർച്ചകള്‍ക്കിടെയാണ് പേരുമാറ്റം ശ്രദ്ധേയമായത്. പത്ത് വര്‍ഷത്തെ ഭരണത്തിന് ശേഷം സിപിഎമ്മിനെ പ്രതിപക്ഷ നിരയില്‍ നയിക്കാന്‍ പിണറായി വിജയന്‍ തന്നെ എത്തുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പിണറായി വിജയന്‍ ഇതുവരെ പൊതുവായ പ്രതികരണം നടത്തിയിട്ടില്ല. അദ്ദേഹം താത്പര്യക്കുറവ് അറിയിച്ചാല്‍ മാത്രമേ മറ്റൊരു നേതാവിനെ പരിഗണിക്കൂവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ കെ എന്‍ ബാലഗോപാലിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group