മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ വെട്ടിലായി എല്‍ഡിഎഫ്; മുഖ്യമന്ത്രിയോട് മന്ത്രി നേരിട്ട് വിശദീകരിക്കാൻ സാധ്യത

Spread the love

തിരുവനന്തപുരം:കെ.ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതോടെ വെട്ടിലായി ഇടതുമുന്നണി. മുഖ്യമന്ത്രിയോട് ഗണേഷ് കുമാര്‍ തന്നെ നേരിട്ട് വിവാദം വിശദീകരിക്കാൻ സാധ്യത.

video
play-sharp-fill

സ്ത്രീപക്ഷ നിലപാട് ഉയർത്തി പിടിക്കുന്നു എന്നവകാശപ്പെടുന്ന സർക്കാർ, മന്ത്രിയെ പുറത്താക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.

വിഷയത്തില്‍ പൊലീസ് നടപടിയും ചോദ്യം ചെയ്യപ്പെടുകയാണ്. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യം ഉയരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്ത്. രണ്ട് മാസം മുൻപ് വാളകത്തെ വീട്ടിൽ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കയ്യിൽ ഉണ്ടെന്നും ബിന്ദു മേനോൻ വെളിപ്പെടുത്തി.

ദൃശ്യം മൊബൈലിൽ പകർത്തിയ തന്നെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെട്ടില്ലെന്നും ബിന്ദു പറഞ്ഞു.

പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു.

പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നുവെന്നും ഗണേഷിന്റെ ഭാര്യ ബിന്ദു പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ താൻ നിയമ നടപടിക്ക് ഇല്ലെന്നും ബിന്ദു കൂട്ടിച്ചേർത്തു.