അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന കോടിയേരിയെ സന്ദർശിച്ച് നടൻ ബാബു ആൻണി
സ്വന്തം ലേഖകൻ
കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് മലയാളികളുടെ പ്രിയ നടൻ ബാബു ആന്റണി. സിനിമകളിൽ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് അദ്ദേഹം.ഇപ്പോഴിതാ താരം ഫേസ്ബുക്ക് വഴി പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്.
അമേരിക്കയിൽ ചികിത്സയ്ക്കായി പോയ കോടിയേരിയെ ഹിൽട്ടൺ ഹൂസ്റ്റൺ പ്ലാസ മെഡിക്കൽ സെന്ററിൽ വച്ചാണ് ബാബു ആന്റണി കണ്ടത്.ഭാര്യ എസ്.ആർ വിനോദിനിയും കോടിയേരിയോടൊപ്പമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒക്ടോബർ 28-ാം തീയതിയാണ് ചികിത്സക്കായി കോടിയേരി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളിൽ വിദഗ്ധ പരിശോധനകൾക്കായാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്.
Third Eye News Live
0