Spread the love

കാസര്‍കോട്: മഞ്ചേശ്വരത്ത് ബസില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടിച്ചു. എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 18 ലക്ഷം രൂപ കണ്ടെത്തിയത്.

video
play-sharp-fill

കര്‍ണാടക ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു 18 ലക്ഷം രൂപയുടെ കുഴല്‍പ്പണം. മഹാരാഷ്ട്ര സ്വദേശിയായ 25 വയസുകാരന്‍ നിഥിനെ അറസ്റ്റ് ചെയ്തു. എക്സൈസിന്‍റെ പതിവ് വാഹന പരിശോധനയ്ക്കിടെ യുവാവിന്‍റെ ബാഗില്‍ നിന്നാണ് കുഴല്‍പ്പണം പിടിച്ചത്. മംഗലാപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് കൊണ്ടുവരികയായിരുന്നു