Spread the love

വൈക്കം:വൈക്കം വനിതാ സ്പോർട്ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ ദേശീയ സംസ്ഥാനതലങ്ങളിൽ കായികമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നഗരസഭ ചെയർപേഴ്ൺ പ്രീതാരാജേഷിൻ്റെ അധ്യക്ഷതയിൽ നടന്ന അനുമോദന യോഗം മാണിസി.കാപ്പൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

യോഗത്തിൽ വോളിബോൾ താരങ്ങളായ പി.കെ.പ്രകാശൻ, എം.കെ.മാനുവൽ, ജോയിതോമസ്,ബി. അനിൽ,മാണി സി.കാപ്പൻ എം എൽ എ , വി.ഷിബു,റാഫേൽ എന്നിവരേയും ക്രിക്കറ്റ് താരം കൃഷ്ണപ്രസാദ്, ഹൈജമ്പ് താരം റോബിൻ ചാക്കോ എന്നിവരേയും തലയോലപറമ്പ് എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ്

എസ്,മേവെള്ളൂർ എച്ച് എസ് എസ്, തലയോലപറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂൾ, വൈക്കം ഗവൺമെൻ്റ് ഗേൾസ് എച്ച് എസ് എസ്, വൈക്കം വെസ്റ്റ് ജി എച്ച് എസ് എസ്,ആശ്രമം ജി എച്ച് എസ് എസ്, വൈക്കംസെൻ്റ് ലിറ്റിൽ തെരേസാസ് , തെക്കേനട ഗവൺമെൻ്റ് ജി എച്ച് എസ്, ചെമ്മനത്തുകര യു പി എസ് തുടങ്ങിയ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളുകളിലെ കായിക താരങ്ങളെ അനുമോദിച്ചു. യോഗത്തിൽ വനിതാ സ്പോർട്ട്സ് അക്കാദമിയുടെ ഇംഗ്ലീഷ് മാഗസിൻ മാണി സി കാപ്പൻ പ്രകാശനം ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷൻ ഓണററി പ്രസിഡൻ് ടോം ജോസ്, സേറ്റ് ഹോക്കി

അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ടി. സോജി , നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കം ടൗൺറോട്ടറി ക്ലബ് പ്രസിഡൻ്റ് കെ.എസ്. വിനോദ്, വനിതാ സ്പോർട്ട്സ് അക്കാദമി ഭാരവാഹികളായ സെബാസ്റ്റ്യൻആൻ്റണി, പി.കെ.ബാലകൃഷ്ണൻ,കായികാധ്യാപകൻ ജോമോൻജേക്കബ്, കെ.എ.ബേബി, അഡ്വ.പി.എ.സുധീരൻ, പി.ആർ.സാബു തുടങ്ങിയവർ പ്രസംഗിച്ചു.