
കോട്ടയം: കോട്ടയത്തെ കൊള്ള പലിശക്കാർ ഇന്നലെ തൽക്കാലം രക്ഷപ്പെട്ടു. റെയ്ഡ് വിവരം ചോർന്നു കിട്ടിയതിനാൽ പണവും രേഖകളും മറും രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാന വ്യാപകമായി നടന്ന ‘ഓപ്പറേഷൻ ഷൈലോക്കി’ൻ്റെ ഭാഗമായി ജില്ലയിലെ 30 ഇടങ്ങളിൽ ഇന്നലെ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്താനായത് ഒരിടത്തുനിന്ന് മാത്രം. പലിശക്കാരുടെ പ്രവർത്തനങ്ങൾക്ക് 3 കേസുകൾ മാത്രമാണ് റജിസ്റ്റർ ചെയ്യാനായത്. തുടർച്ചയായ പരിശോധനകൾ ജില്ലയിൽ നടത്തുന്നതിനാൽ കൊള്ളപ്പലിശക്കാരുടെ പ്രവർത്തനങ്ങൾ കുറഞ്ഞെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേ സമയം കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി തുടങ്ങിയ കേന്ദ്രങ്ങളിൽ കൊള്ളപ്പലിശക്കാർ വിലസുന്നുണ്ട്. പലിശ പിരിവിന് കുറവുണ്ടായാൽ ഗുണ്ടായിസം വഴിയാണ് നേരിടുന്നത്. എത്ര കുടുംബങ്ങളാണ് പലിശക്കാരുടെ കെണിയിൽ വീണ് തകർന്നിട്ടുള്ളത്. വീടും പുരയിടവും വരെ തട്ടിയെടുത്ത നിരവധി കണ്ണീർ കഥകൾ ഇതിനകം പുറത്തുവന്നിട്ടുള്ളതാണ്.ഇവരെല്ലാം ഇപ്പോഴും സജീവമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലത്തെ റെയ്ഡിൽ
കുമരകത്ത് ഇടത്തിപ്പറമ്പിൽ സജീവന്റെ (48) പക്കൽനിന്ന് 67,660 രൂപയും പലിശയ്ക്ക് കൊടുത്തവരുടെ പേരുകൾ അടങ്ങിയ 4 പോക്കറ്റ് ഡയറിയും കണ്ടെത്തി.
മണർകാട്, മണിമല സ്റ്റേഷൻ പരിധിയിൽ നിന്ന് ചെക്ക്ബുക്കുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് ശേഷിക്കുന്ന 2 കേസുകൾ. ഗാന്ധിനഗർ, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്സ്റ്റേഷനുകളിൽ മൂന്നോ അതിലധികമോ ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും കേസെടുക്കാൻ തക്കതായ തെളിവു ലഭിച്ചില്ല.
സ്പെഷൽ ബ്രാഞ്ചിന്റെയും പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തേണ്ട സ്ഥലങ്ങൾ തീരുമാ നിക്കുന്നത്. അതതു സ്റ്റേഷനുക ളിൽനിന്ന് എസ്എച്ച്ഒമാരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മാസവും സമാനരീതിയിൽ .വ്യാപക പരി ശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല. വിവരം ചോർന്നത് പോലീസിൽ നിന്നു തന്നെയെന്ന് സംശയം ഉയരുന്നു.







