
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ യുവാവ് കടന്നുപിടിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയാണ് സംഭവം.
ഉടൻതന്നെ അമ്മഞ്ചേരി സ്വദേശിയായ യുവാവിനെ എയ്ഡ് പോസ്റ്റിലെ പൊലീസുകാർ പിടികൂടി ഗാന്ധിനഗർ പൊലീസിന് കൈമാറി.
ട്രോമാകെയർ തീവ്രപരിചരണ വിഭാഗത്തിന് മുന്നിലായിരുന്നു സംഭവം. നിലത്ത് ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ കാലില്‍ യുവാവ് കടന്നുപിടിക്കുകയായിരുന്നു. സ്‌ത്രീ ബഹളംവച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എയ്ഡ് പോസ്റ്റിലെ
പൊലീസുകാരും മറ്റ് രോഗികളുടെ ബന്ധുക്കളും ചേർന്ന് തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടുകാരന്റെ അമ്മ ചികിത്സയിലായതിനാല്‍ പരിചരണത്തിനെത്തിയതാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പൊലീസിനെ അറിയിച്ചു. യുവതിക്ക് പരാതിയില്ലെന്നറിയിച്ചതോടെ ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചു.







