Spread the love

തിരുവനന്തപുരം: കാഥികനും നാടക പ്രവര്‍ത്തകനും നടനുമായ അയിലം ഉണ്ണികൃഷ്ണൻ (73 )അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. നാടക പ്രവർത്തകനും തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം മുൻ സെക്രട്ടറിയുമാണ് ഇദ്ദേഹം.

video
play-sharp-fill

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. പൊതുദര്‍ശനവും സംസ്കാര ചടങ്ങും ചൊവ്വാഴ്ച ഉണ്ടാകും.

രക്ത​പു​ഷ്പം​ ​എ​ന്ന് ​ക​ഥ​യാ​ണ് ആദ്യമായി അവതരിപ്പിക്കുന്നത്‌. കേ​ര​ള​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം,​ ​സാം​ബ​ശി​വ​ൻ​ ​പു​ര​സ്കാ​രം,​ ​കെ​ടാ​മം​ഗ​ലം​ ​പു​ര​സ്കാ​രം,​ ​പ​റ​വൂ​ർ​ ​സു​കു​മാ​ര​ൻ​ ​പു​ര​സ്കാ​രം,​ ​ഇ​ട​ക്കൊ​ച്ചി​ ​പ്ര​ഭാ​ക​ര​ൻ​ ​പു​ര​സ്കാ​രം​ ​എന്നിവ ലഭിച്ചിട്ടുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group