Spread the love

കാസർഗോഡ്: ആദൂർ സഞ്ചക്കടവിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഉണ്ടായ ദാരുണ അപകടത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചു. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റു.

video
play-sharp-fill

അബൂബക്കറിന്റെ മക്കളായ മുസമ്മിൽ (14), മുൻസീർ (10) എന്നിവരാണ് മരിച്ചത്. മതിൽ തകർന്നുവീഴുന്നതിനിടെ കുട്ടികൾ അതിനടിയിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ മറ്റൊരു കുട്ടി ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group