Spread the love

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം നേതാവ് എം.വി. ജയരാജൻ. അർഹതപ്പെട്ടവരെ മറികടന്ന് സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിക്കൊടുത്തെന്നാണ് ജയരാജന്റെ ആരോപണം.

video
play-sharp-fill

സണ്ണി ജോസഫിന്റെ മകളായ അഞ്ചു റോസിന് 24,945-ാം റാങ്ക് മാത്രമുണ്ടായിരുന്നിട്ടും ചട്ടങ്ങൾ ലംഘിച്ച് എംബിബിഎസ് സീറ്റ് ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് അഞ്ചു റോസിന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചതെന്ന് വ്യക്തമാക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു.

സണ്ണി ജോസഫിന്റെ സഹോദരനും സഹോദരിക്കും വിവിധ സഹകരണ ബാങ്കുകളിൽ നിയമനം ലഭിക്കാൻ ഇടപെട്ടതായും എം.വി. ജയരാജൻ ആരോപിച്ചു. ബെന്നി തോമസിനെ പുളിക്കൽ സർവീസ് സഹകരണ ബാങ്കിൽ നിയമിച്ചതും രാഷ്ട്രീയ സ്വാധീനത്തിന്റെ ഭാഗമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ നടന്ന നിയമനങ്ങൾ ബന്ധു നിയമനത്തിന്റെ ഉദാഹരണമാണെന്നും ഇതുസംബന്ധിച്ച പരാതികൾ കോൺഗ്രസ് പ്രവർത്തകർ തന്നെ ഹൈക്കമാൻഡിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group