
സ്വന്തം ലേഖകൻ
കരുനാഗപ്പള്ളി : കാറില്‍ മാരക ലഹരിവസ്തുക്കളുമായി വില്‍പ്പനയ്ക്ക് എത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി.
ആലപ്പാട് പണ്ടാരത്തുരുത്ത് തെക്കേ തോപ്പില്‍ നിഥിന്‍ (22) ആണ് പിടിയിലായത്.
ഇയാളില്‍ നിന്നും 5.27 ഗ്രാം എംഡിഎംഎ, മുപ്പതിനായിരം രൂപ, കത്തി എന്നിവയും ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് എന്‍ഫോഴ്സ്മന്റ് ആന്‍ഡ് ആന്‍്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
തീരമേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാര നടത്തുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാള്‍ എന്ന് കരുതുന്നതായി എക്സൈസ് അറിയിച്ചു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ബി വിഷ്ണു, പ്രിവന്‍റീവ് ഓഫീസര്‍ മനു, ആര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജീഷ് ബാബു, ശ്രീനാഥ്, അജിത്ത്, ജൂലിയന്‍ ക്രൂസ്, മുഹമ്മദ് കാഹില്‍ ബഷീര്‍, വനിതാ ഓഫീസര്‍മാരായ ഗംഗ, രമ്യ, ഡ്രൈവര്‍ സുഭാഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.







