
കറുകച്ചാലിൽ ഓട്ടത്തിനിടയില്‍ സ്വകാര്യ ബസിന്‍റെ ടയറുകള്‍ ഊരിത്തെറിച്ചു; ബസ് നിരങ്ങി നീങ്ങിയത് 15 അടിയോളം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കറുകച്ചാല്‍: ഓട്ടത്തിനിടയില്‍ സ്വകാര്യ ബസിന്‍റെ ടയറുകള്‍ ഊരിത്തെറിച്ചു.
വൻ അപകടം ഒഴിവായി. ഇന്നലെ രാവിലെ കറുകച്ചാല്‍-മല്ലപ്പള്ളി റോഡില്‍ വെട്ടിക്കാവുങ്കലിനു സമീപമായിരുന്നു സംഭവം.
കോട്ടയത്തുനിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന വിനായകബസാണ് അപകടത്തില്‍പ്പെട്ടത്.
പിൻ ഭാഗത്തെ ടയറുകള്‍ ഊരിപ്പോയതിനെത്തുടർന്ന് ബസിന്‍റെ ഒരു ഭാഗം നിലത്തുരഞ്ഞ് 15 അടി നീങ്ങിയാണ് നിന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാർ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഒരു ടയർ സമീപത്തെ റബർതോട്ടത്തിലേക്കു തെറിച്ചപ്പോള്‍ മറ്റേത് മിനിലോറിയില്‍ ഇടിക്കുകയായിരുന്നു.
Third Eye News Live
0