
കോട്ടയം: കറുകച്ചാലിൽ ഭാര്യയെയും ഭാര്യാ പിതാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യപ്പാടി അടുബംകാട് ഭാഗത്ത് രാഹുൽ ദിവാകരൻ (35) നെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് 05.00 മണിയോടുകൂടി കങ്ങഴ കക്കാട്ടുപടി ഭാഗത്തുള്ള ഭാര്യയുടെ വീട്ടിലെത്തുകയും തിണ്ണയില്‍ ഇരുന്ന ഭാര്യാ പിതാവിനെ ആക്രമിക്കുകയും, ഇത് തടയാനെത്തിയ ഭാര്യയെയും ആക്രമിക്കുകയായിരുന്നു. കൂടാതെ ഇരുവരെയും വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നം നിലനിന്നിരുന്നു. ഇതാണ് അക്രമത്തിന് പിന്നിലുള്ള കാരണമെന്ന പോലീസ് പറയുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ സുനിൽ ജി, എസ്.ഐ സാജു ലാൽ, സി.പി.ഓ സുരേഷ് കെ.ആർ, അൻവർ കരീം എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി ഇപ്പോൾ റിമാൻഡ് ചെയ്തു.






