
ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിൽ നടുറോഡിൽ അരുംകൊല. കുടുംബ വഴക്കിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ശരീത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
സാൻവി എന്ന 28കാരിയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിനിയാണ് സാൻവി. പൊലീസ് റിപ്പോർട്ട് അനുസരിച്ച് ഭർത്താവായ അക്ഷയ് സാൻവിയെ കാറിൽ കയറ്റി കൊണ്ടുപോകുകയും നടുറോഡിൽ വെച്ച് കഴുത്തറുക്കുകയും ആയിരുന്നു. പിന്നാലെ ഇയാൾ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി.
സംഭവത്തിന്റേതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ അക്ഷയ് സാൻവിയെ ക്രൂരമായി മർദിക്കുന്നത് കാണാം. സാൻവി സഹായത്തിനായി ഉച്ചത്തിൽ അലറിവിളിക്കുന്നതും കാണാം.റോഡിന്റെ അരികിൽ കാർ പാർക്ക് ചെയ്തായിരുന്നു അക്ഷയ് ഈ കുറ്റകൃത്യം നടത്തിയത്. പിന്നാലെ കാറുമായി ഇയാൾ രക്ഷപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് യാത്രക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അക്ഷയ്‌ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







