
കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി പൊലീസ്. എടക്കാട് പൊലീസ് നടത്തിയ പരിശോധനയില്‍ ചെമ്പിലോട് തന്നട മേപ്പൊയില്‍ ഭാഗത്തു നിന്നാണ് ഉഗ്രശേഷിയുള്ള ഗുണ്ടുകളും ബോംബുകളും കണ്ടെടുത്തത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുല്‍ റഷീദിന്റെ വീടിന് സമീപപ്രദേശത്തു നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്.സംഭവം ഗൗരവകരമാണെന്നും പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും സുരക്ഷയില്‍ ആശങ്കയുണ്ടെന്നും വി.പി. അബ്ദുല്‍ റഷീദ് വ്യക്തമാക്കി. സ്വന്തം വീടിന് തൊട്ടടുത്തുള്ള സ്ഥലത്തു നിന്നാണ് ബോംബുകള്‍ കണ്ടെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാന കവലകളില്‍ സി.സി.ടി.വി നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







