Spread the love

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.

video
play-sharp-fill

 

“തീക്കോള്ളികൊണ്ട് തല ചൊറിയാൻ നില്‍ക്കരുത്” എന്നും പാർട്ടിയെ പ്രകോപിപ്പിക്കുന്ന പണി എടുക്കരുതെന്നും രാഗേഷ് പറഞ്ഞു. തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം നടന്ന പോലീസ് റെയ്ഡിന് പിന്നില്‍ ടി.കെ. ഗോവിന്ദൻ നല്‍കിയ വ്യാജ പരാതിയാണെന്നും പാർട്ടിക്കെതിരെ പൊതുബോധം സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

 

പി.കെ. ശ്യാമളയെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് മുതിർന്ന നേതാവായിരുന്ന ടി.കെ. ഗോവിന്ദൻ സിപിഎം വിട്ടത്. തുടർന്ന് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

റെയ്ഡില്‍ ഒന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിക്കുന്നത് ഗോവിന്ദന് ഗുണകരമാകില്ലെന്നും രാഗേഷ് മുന്നറിയിപ്പ് നല്‍കി.