Spread the love

കണ്ണൂർ: മീൻകുന്ന് ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാനൂർ കൊടോളിപ്രം അനന്ദ നിലയത്തില്‍ പികെ ഗണേശൻ നമ്ബ്യാരുടെ (28) മൃതദേഹമാണ് അഴീക്കോട് നീർക്കടവ് തീരത്തിന് സമീപത്തായി കണ്ടെത്തിയത്. വാരം വലിയന്നൂർ വെള്ളോറ ഹൗസില്‍ വി പ്രിനീഷിനെ (27) കണ്ടെത്താനായില്ല.

video
play-sharp-fill

ഇന്നലെ വൈകിട്ട് നാല് മണിയോടെ കള്ളക്കടപ്പുറം ഭാഗത്താണ് യുവാക്കളെ കാണാതായത്. പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുത്തശേഷം കടലില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെടുകയായിരുന്നു. ബീച്ചിലെത്തിയ ദമ്ബതികളാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ടത്. ഇവർ സമീപവാസികളെ വിവരം അറിയിച്ചു.

അവരെത്തിയപ്പോഴേക്കും നീന്തിച്ചെന്ന് രക്ഷപ്പെടുത്താൻ സാധിക്കാത്ത വിധം ദൂരത്തേക്ക് യുവാക്കള്‍ ഒഴുകിപ്പോയിരുന്നു. അഴീക്കല്‍ തീരദേശ പൊലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറക്കെട്ടില്‍ യുവാക്കള്‍ അഴിച്ചുവച്ച വസ്‌ത്രങ്ങളില്‍ നിന്ന് ലഭിച്ച ആധാർ കാർഡില്‍ നിന്നാണ് ഇവരെ തിരിച്ചെറിഞ്ഞത്. മീൻകുന്ന് ബീച്ചിന് മുകളില്‍ തീരത്തോട് ചേർന്നുള്ള പാറക്കെട്ട് വഴിയാണ് യുവാക്കള്‍ കള്ളക്കടപ്പുറം ഭാഗത്ത് എത്തിയത്. ഏറെ അപകടകരമായ തീരമാണ് കള്ളക്കടപ്പുറം എന്നാണ് തീരദേശവാസികള്‍ പറയുന്നത്.