കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിൽ രോഗികളുമായി ചങ്ങാത്തം കൂടി പഴ്‌സ് അടിച്ചുമാറ്റി മുങ്ങുന്ന മുണ്ടക്കയം സ്വദേശിയായ യുവതി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയിൽ രോഗികളുമായി ചങ്ങാത്തം കൂടി പഴ്‌സ് അടിച്ചുമാറ്റി മുങ്ങുന്ന മുണ്ടക്കയം സ്വദേശിയായ യുവതി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: ആശുപത്രിയിലെ തിരക്കിനിടയിൽ രോഗികളുടെ പഴ്സ് കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ യുവതിയെ അറസ്റ്റ് ചെയ്തു. പുഞ്ചവയൽ പാക്കാനം സ്വദേശി നിഷയെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഒപിയിലെ തിരക്കിനിടയിൽ രോഗികളുടെ പഴ്സ് കവർന്നത്. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടന്ന അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. അറസ്റ്റിലായ യുവതിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇവരിൽ നിന്ന് രണ്ട് പഴ്സുകളും കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെയാണ് ഒപി വിഭാഗത്തിന് മുമ്പിൽ പേരക്കുട്ടിയുമായി ഇരുന്ന വയോധികയുടെ പഴ്സ് നഷ്ടപ്പെട്ടതായി പരാതിയുയരുന്നത്. തുടർന്നാണ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചത്.

സിസിടിവി ദൃശ്യത്തിൽ വയോധികയുടെ സമീപമിരുന്ന യുവതി ഇവരുടെ പഴ്‌സ് കവരുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി പുഞ്ചവയൽ സ്വദേശിനിയാണെന്ന് തിരിച്ചറിയുകയും അവരെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Tags :