
നെടുമുടി: കുട്ടികളുടെ ചൂണ്ടയില്‍ കുടുങ്ങിയ ബാഗില്‍ നിന്ന് അസ്ഥികള്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
നെടുമുടി പൊലീസ് സ്റ്റേഷനുസമീപം പമ്പയാറ്റില്‍ ചൂണ്ടയിടുകയായിരുന്ന കുട്ടികള്‍ക്കാണ് ബാഗ് കിട്ടിയത്. ബാഗ് തുറന്നുനോക്കിയപ്പോഴാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികള്‍ കണ്ടെത്തിയത്.
30 സെന്റീമീറ്റർ നീളമുള്ള അസ്ഥിയും ഇടുപ്പെല്ലിന്റെ അസ്ഥിയും കീഴ്‌ത്താടിയും പല്ലും ബാഗിലുണ്ടായിരുന്നു. അസ്ഥികളില്‍ പേന കൊണ്ട് മാർക്ക് ചെയ്‌തിരിക്കുന്നതായി പരിശോധനയില്‍ വ്യക്തമായി. അതിനാല്‍ മെഡിക്കല്‍ വിദ്യാർത്ഥികള്‍ പഠനത്തിനുശേഷം ഉപേക്ഷിച്ച അസ്ഥികളാകാം ഇവയെന്നും സംശയിക്കുന്നുണ്ട്. കൂടാതെ ബാഗില്‍ നിന്ന് മാസ്‌കും സോപ്പും കണ്ടെത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസ്ഥികള്‍ ഫൊറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കുമെന്ന് നെടുമുടി പൊലീസ് പറഞ്ഞു.







