
തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുകളില്‍ ചില തർക്കങ്ങളുണ്ടെന്ന കെ മുരളീധരന്റെ വാക്കുകള്‍ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ.
സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകള്‍ പൂർത്തിയായി. ഇന്നലെയാണ് ഗവർണര്‍ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞത്.
തൃശൂരിലേക്ക് പോയ ഗവര്‍ണര്‍ രാത്രിയാണ് തിരികെ വന്നത്. ഇന്ന് രാവിലെ തന്നെ ലിസ്റ്റ് ഗവര്ർണർക്ക് സമർപ്പിച്ചു. എവിടെയാണ് വൈകിയതെന്നും ഒരു തർക്കവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ യുഡിഎഫ് ചര്‍ച്ചകള്‍ പൂർത്തിയായിരുന്നു.
മുരളീധരൻ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു പ്രശ്നവും ഇല്ലെന്നാണ് സതീശൻ വ്യക്തമാക്കിയത്.
മന്ത്രിമാരുടെ വകുപ്പുകളില്‍ ചില തർക്കങ്ങളുണ്ടെന്ന് മന്ത്രി കെ മുരളീധരൻ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ചില വകുപ്പുകളില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കും. ഘടക കക്ഷികളുമായുള്ള തർക്കം പരിഹരിക്കുമ്പോള്‍ പാർട്ടിക്കകത്ത് ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.







