video
play-sharp-fill

Saturday, May 17, 2025
HomeCrimeവിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനായി കേരളത്തിലേക്ക് എത്തിച്ച കഞ്ചാവും, ലഹരി ഗുളികളുമായി യുവാക്കൾ പൊലീസ് പിടിയിൽ

വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനായി കേരളത്തിലേക്ക് എത്തിച്ച കഞ്ചാവും, ലഹരി ഗുളികളുമായി യുവാക്കൾ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട് : സ്‌കൂൾ, കോളജ് വിദ്യാത്ഥികൾക്ക് വിൽക്കുന്നതിനായി കേരളത്തിലേക്ക് എത്തിച്ച രണ്ട് കിലോ 200 ഗ്രാം കഞ്ചാവും, 54 നൈടോസൻ ഗുളികകളുമായി ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പാലക്കാട് ലഹരി വിരുദ്ധ സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്. ആലപ്പുഴ, അരൂർ , വടുതല സ്വദേശികളായ ജിബിൻ ജോസഫ്(24) മുഹമ്മദ് ഷാഫി (27)എന്നിവരെയാണ് ഞായാറാഴ്ച രാത്രി പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ലിങ്ക് റോഡിൽ വച്ച് പരിശോധനക്കിടെ പിടികൂടിയത്.

പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരും.ആന്ധ്രപ്രദേശിലെ ടുണിയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിച്ച് കൊണ്ടു വന്നതെന്നും പ്രതികൾ മൊഴി നൽകി.തീവണ്ടി മാർഗ്ഗം കോയമ്പത്തൂർ എത്തി അവിടെ നിന്നും ബസ്സിൽ ആലപ്പുഴയിലേക്ക് പോവുന്നതിന് പാലക്കാട് എത്തിയപ്പോഴാണ് പ്രതികൾ വലയിലായത്. ചേർത്തല, പള്ളുരുത്തി, കുമ്പളങ്ങി, അരൂർ , വടുതല എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചില്ലറ ക്കച്ചവടം നടത്തുവാനാണ് കഞ്ചാവ് കൊണ്ടുവന്നത്. ഒരു ചെറിയ പാക്കറ്റ് കഞ്ചാവിന് അഞ്ഞൂറ് രൂപയാണ് ഈടാക്കുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് പ്രധാന ഉപഭോക്താക്കൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഞ്ചാവിനു പുറമെ 54 നൈട്രോസൻ ഗുളികകളും ഇവരുടെ പക്കൽ നിന്നും കണ്ടെത്തി.മാനസിക രോഗികൾക്കു നൽകുന്ന ഗുളികകൾ തമിഴ്‌നാട്ടിൽ നിന്നു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങിക്കൊണ്ടുവന്നത്. അമ്പത് രൂപ എം.ആർ.പിയുളള പത്ത് ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പ് അഞ്ഞൂറ് രൂപക്കാണ് വിൽക്കുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പാലക്കാട് സൗത്ത് സബ് ഇൻസ്‌പെക്ടർ ആർ രഞ്ജിത്ത് , എസ്.സി.പി.ഒ ഷെയ്ക് മുസ്തഫ, സി.പി.ഒമാരായ ശിവകുമാർ , രാമസ്വാമി, സജീഷ് ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ സി.വിജയാനന്ദ്, കെ.അഹമ്മദ് കബീർ,ആർ..വിനീഷ്, എച്ച്..ഷാജഹാൻ,എസ്.ഷനോസ്, ആർ. രാജീദ്, എസ്.ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.പാലക്കാട് ജില്ലാ പൊലീസ് മേധാവി ശിവവിക്രം ഐപിഎസി ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പിബാബു തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments