ശബരിമല യുവതി പ്രവേശനം : വിശാല ബെഞ്ചിനെ എതിർത്ത് ഫാലി എസ് നരിമാൻ സുപ്രീംകോടതിയിലേക്ക്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിലെ പുനപ്പരിശോധനാ ഹർജി വിശാലബെഞ്ചിനുവിട്ട അഞ്ചംഗ ബെഞ്ചിന്റെ നടപടിയെ ചോദ്യം ചെയ്ത് മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ രംഗത്ത്. സുപ്രീം കോടതിയിലാണ് വിശാല ബെഞ്ചിനെ ചോദ്യം ചെയ്ത് ഫാലി എസ് നരിമാൻ രംഗത്തെത്തിയത്.
ശബരിമല പുനപരിശോധന ഹർജികൾ വിശാല ബെഞ്ചിന് വിട്ടിട്ടില്ലെന്നും, നിയമപ്രശ്നങ്ങൾ ഉയർത്തുന്ന കേസുകളിലാണ് കോടതി ഇടപടേണ്ടതെന്നും നരിമാൻ കോടതിയിൽ വാദമുയർത്തി. സ്വന്തം നിലയ്ക്കാണ് ഫാലി എസ് നരിമാൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ പരിഗണിക്കുന്നത് ശബരിമല പുനപരിശോധന ഹർജികളല്ല മറിച്ച് ഭരണഘടനാപരമായ വിഷയങ്ങളാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി. കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ കോടതി അനുകൂല നിലപാടാണ് സ്വീകരിച്ചത്. സമാനമായ വിഷയങ്ങൾ പരിശോധിക്കാൻ വിശാല ബെഞ്ച് രൂപീകരിച്ചതിൽ തെറ്റില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.