കഞ്ചാവ് പൊതി ചായക്കടയിൽ വീണുപോയി ; ഔഷധക്കൂട്ടാണെന്ന് പറഞ്ഞ് പൊതി തിരക്കി കടയിൽ എത്തി ആളൊടുവിൽ എക്‌സൈസ് പിടിയിൽ

കഞ്ചാവ് പൊതി ചായക്കടയിൽ വീണുപോയി ; ഔഷധക്കൂട്ടാണെന്ന് പറഞ്ഞ് പൊതി തിരക്കി കടയിൽ എത്തി ആളൊടുവിൽ എക്‌സൈസ് പിടിയിൽ

സ്വന്തം ലേഖകൻ

മലപ്പുറം: ചായക്കടയിൽ വീണ് പോയ കഞ്ചാവ് പൊതി ഔഷധക്കൂട്ടെന്ന് പറഞ്ഞ് അന്വേഷിച്ചെത്തിയ ആൾ ഒടുവിൽ എക്‌സൈസ് പിടിയിൽ. അപ്രതീക്ഷിതമായി ചായക്കടയിൽ ഒരു പൊതി വീണു കിടക്കുന്നത് കണ്ടാണ് നാട്ടുകാരാണ് പൊതി തുറന്ന് പരിശോധിച്ചത്.

എന്നാൽ, പൊതി തുറന്ന് നോക്കിയപ്പോൾ കണ്ടത് കഞ്ചാവ്. കടയിൽ കഞ്ചാവ് പൊതി നഷ്ടപ്പെട്ടു പോയ ആളെ തിരയാൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിലാണ് പൊതി അന്വേഷിച്ച് ഒരാൾ കടയിലേക്ക് തിരികെ എത്തിയത്. ചായക്കടയിൽ വീണുപോയ തന്റെ ഔഷധക്കൂട്ട് അന്വേഷിച്ചാണ് ഇയാൾ എത്തിയത്. നാട്ടുകാർ പിന്നെ ഒന്നും വച്ചു താമസിപ്പിച്ചില്ല. ഉടനെ തന്നെ എക്‌സൈസിനെ വിളിച്ച് ആളെ കൈമാറുകയായിരുന്നു. മലപ്പുറം ജില്ലയിലെ എടപ്പാളിന് സമീപം നെല്ലിശ്ശേരിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം .

കുടക് സ്വദേശിയും നെല്ലിശ്ശേരിയിലെ താമസക്കാരനുമായ നാൽപത്തിയെട്ടുകാരനായ. ഹംസയാണ് തന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടു പോയ പൊതി അന്വേഷിച്ച് ചായക്കടയിൽ എത്തിയത്.

എന്നാൽ, പൊതിയിൽ കഞ്ചാവ് ആണെന്ന് മനസിലാക്കിയ നാട്ടുകാർ ആളെ എക്‌സൈസിന് കൈമാറുകയായിരുന്നു

Tags :