കഞ്ചാവുമായി അങ്കമാലിയില്‍ യുവാവ് പോലീസ് പിടിയില്‍;പ്രതിയെ പോലീസ് പൊക്കിയത് വീട്ടിൽ നിന്ന്

കഞ്ചാവുമായി അങ്കമാലിയില്‍ യുവാവ് പോലീസ് പിടിയില്‍;പ്രതിയെ പോലീസ് പൊക്കിയത് വീട്ടിൽ നിന്ന്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അങ്കമാലിയിലും പരിസരത്തും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 1.170 Kg കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂര്‍പ്പിള്ളി സ്വദേശി വടക്കന്‍ വീട്ടില്‍ ആല്‍ബിന്‍ മാത്യുവിനെ അങ്കമാലി എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പിടികൂടി.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആല്‍ബിന്റെ വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആല്‍ബിന് കഞ്ചാവ് എത്തിച്ച്‌ നല്‍കിയ അങ്കമാലി പവിഴപൊങ്ങ് സ്വദേശി ഇഞ്ചക്കാടന്‍ വീട്ടില്‍ സനില്‍ ബാബുവിനായി എക്സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാളെക്കുറിച്ച്‌ വിവരം ലഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ലഹരി ഉല്‍പ്പനങ്ങളുടെ വില്‍പ്പന തടയുന്നതിനായി എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മീഷ്ണര്‍ ജയചന്ദന്‍ നല്‍കിയ പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.