ഇടുക്കി വണ്ടന്മേട്ടിൽ എട്ടരക്കിലോ വരുന്ന ആനക്കൊമ്പ് പിടികൂടി സംഭവം ; സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ ; ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി; ഒരാൾ ഒളിവിൽ
സ്വന്തം ലേഖകൻ
കുമളി: വണ്ടന്മേട്ടില്‍ എട്ടരക്കിലോ വരുന്ന ആനക്കൊമ്പ് പിടികൂടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. രാജാക്കാട് പരപ്പനങ്ങാടി സ്വദേശി മടത്തിക്കുഴി ഷൈന്‍ ജോസഫ് (53), രാജാക്കാട് ചെറുപുറം വലിയപുരയ്ക്കല്‍ ബിജു മസ്താന്‍ (44) എന്നിവരെയാണ് കുമളി, വണ്ടന്മേട് സെക്ഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
എട്ടുമാസം മുൻപാണ് സംഭവം. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ആനക്കൊമ്പ് കടത്താന്‍ ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന ബൊലേറോ വാഹനവും കസ്റ്റഡിയിലെടുത്തു. നേരത്തേ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ഇവരില്‍നിന്ന് രണ്ട് കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ട്. കഞ്ചാവ് കേസുകളില്‍ പ്രതിയായ ഇയാള്‍ ഒളിവിലാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡെപ്യൂട്ടി റേഞ്ചര്‍മാരായ ജോജി എം. ജേക്കബ്, ഫോറസ്റ്റര്‍മാരായ കെ.വി. സുരേഷ്, പി.കെ. വിനോദ്, പി.എസ്. നിഷാദ്, എസ്. ബിജു, ടി. അജികുമാര്‍, പി.ആര്‍. സാജു, പി.കെ. മഞ്ചേഷ്, കെ. അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.