കാമുകിയുമായി വഴക്കിട്ടു യുവാവ് കിടപ്പു മുറിയിൽ ജീവനൊടുക്കി

കാമുകിയുമായി വഴക്കിട്ടു യുവാവ് കിടപ്പു മുറിയിൽ ജീവനൊടുക്കി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയിൻകീഴിൽ യുവാവിനെ വീടിനുള്ളിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം പാളയത്തിൽ വീട്ടിൽ ഗീതയുടെയും പരേതനായ മോഹനന്റെയും മകൻ അനൂപിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കാമുകിയുമായി ഫോണിൽ സംസാരിച്ച് വഴക്കിട്ടതിന്റെ തുടർച്ചയായി ആണ് അനൂപ് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ നിഗമനം. സംസാരത്തിക്കുന്നതിനിടെ ഫോൺ കട്ട് ചെയ്യുകയും പിന്നീട് കോൾ എടുക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് സംശയം തോന്നിയ കാമുകി ഉടൻ തന്നെ അനൂപിന്റെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടപ്പു മുറി പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്നപ്പോൾ അനൂപിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.